Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള് വിദ്യാര്ഥിനി നേഹയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. നേഹയുടെ ഡയറിക്കുറിപ്പുകള് പോലീസ് കണ്ടെത്തി.
മരണത്തെക്കുറിച്ചുള്ള കുറിപ്പുകള് ഡയറിയിലുണ്ടായിരുന്നു. സഹപാഠികള്ക്ക് ഉപദേശങ്ങള് നല്കുന്ന രീതിയിലായിരുന്നു കുറിപ്പ്. നേഹ വിഷാദത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില് നേഹയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് നേഹയെ ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
പാലക്കാട്: മണ്ണാര്ക്കാട് സ്കൂള് അധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബു ആണ് ആണ് മരിച്ചത്. മണ്ണാര്ക്കാട് ചുങ്കത്തുള്ള ഫ്ലാറ്റിലെ ബാല്ക്കണിയില്നിന്ന് താഴെവീണ നിലയിലായിരുന്നു മൃതദേഹം.
കാല് തെറ്റി ബാല്ക്കണിയില്നിന്ന് താഴെവീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്ക്കാട് എംഇഎസ് ഹയര് സെക്കന്ഡറി സ്കൂള് അധ്യാപകനാണ് മരിച്ച ഷിബു.
International
ഷാർജ: ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ച നിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. ഇവർ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Kerala
പാലക്കാട്: റോഡരികിലെ കടയ്ക്കു മുന്നില് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ധോണി റോഡില് മില്മ ബൂത്തിനു സമീപത്താണ് ഇന്ന് പുലര്ച്ചെ മൃതദേഹം കണ്ടെത്തിയത്. മുട്ടിക്കുളങ്ങര സ്വദേശി വേണു എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപത്ത് ചോരപ്പാടുകളുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ഇന്നു പുലര്ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോര്ട്ടത്തിനു ശേഷമേ കൂടുതല് വിവരങ്ങള് പറയാനാകൂ എന്ന് ഹേമാംബിക നഗര് പോലീസ് അറിയിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള് പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.